ഒരുമനയൂർ : മൂന്നാംകല്ലിൽ ദേശീയ പാതയോരത്തെ  തണൽമരം മുറിച്ചു മാറ്റുന്നതിൽ വെൽഫയർ പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു.പരിസ്ഥിതി പ്രവർത്തകൻ അലിഫരീദിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ തണൽമരം ഒത്തിരി പഴക്കമുള്ളതിനാലും സമീപത്തെ വീടുകൾക്കു ഭീഷണി നേരിടുന്നു എന്നു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരുമായി ചേർന്ന് തണൽമരം  മുറിച്ചു മാറ്റിയിടത്തു പത്തു മരങ്ങൾ നടാമെന്ന് തീരുമാനിക്കുകയും ചെയ്തു. വെൽഫെയർ പർട്ടി ഒരുമനയൂർ  പഞ്ചായത്ത് പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ, മണ്ഡലം നേതാക്കളായ അക്ബർ ഓവുങ്ങൽ, ഷിഹാബ് ഒരുമനയൂർ, സെഫുദ്ദീൻ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി