ചാവക്കാട്: റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ. അസോസിയേഷന്‍ ചാവക്കാട് ബ്രാഞ്ച് കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് തഹസില്‍ ദാര്‍ക്ക് പ്രവര്‍ത്തകര്‍ നിവേദനം നല്‍കി.
താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന യോഗം സംസ്ഥാന കമ്മറ്റി അംഗം എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വി.യൂനസ് അധ്യക്ഷത വഹിച്ചു. സോണി സോളമന്‍, അനില്‍ കുമാര്‍, എം.എസ് ബിജു, എം.എഫ്.ജോസഫ്, സി.വി. അജയ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.