പാവറട്ടി: വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ വലഞ്ഞ ബന്ധുക്കൾക്ക് ആശ്വാസമായി പള്ളി കമ്മിറ്റി. പാവറട്ടിയിലെ പുതുമനശ്ശേരി ജുമാ മസ്ജിദാണ് തങ്ങളുടെ ഭൂമിയിൽ അന്ത്യകർമങ്ങൾക്ക് സ്ഥലമൊരുക്കി നൽകി റമദാൻ ദിനത്തിൽ മാതൃകയായത്.

hindu lady grave in kabarsthan pavaratti
പുതുമനശ്ശേരി കൂത്താട്ടിൽ അയ്യപ്പന്റെ ഭാര്യ തങ്ക(78) യുടെ മൃതദേഹമാണ് മസ്ജിദിന്റെ ഭൂമിയിൽ സംസ്കരിച്ചത്. സ്ഥലമില്ലാത്തതിനാൽ തങ്കയുടെ മൃതദേഹം എവിടെ സംസ്കരിക്കും എന്ന ബന്ധുക്കളുടെ വലിയ മനഃപ്രയാസത്തിനാണ് പള്ളി കമ്മിറ്റി പരിഹാരം കണ്ടത്.

വീടിരിക്കുന്ന ആകെയുള്ള രണ്ട് സെന്റ് ഭൂമിയിൽ അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ സാധിക്കില്ലെന്നു മനസിലായതോടെ മകൻ രാജേഷ് മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെടുകയായിരുന്നു.
മഹല്ല് പ്രസിഡന്റ് അബ്ദുൽ അസീസ് സുതാനത്ത്, സെക്രട്ടറി അബ്ദുൽ മനാഫ് എന്നിവർക്ക് കമ്മിറ്റിക്ക് പൂർണ പിന്തുണ നൽകിയതോടെ തങ്കയ്ക്ക് ശാന്തമായ അന്ത്യവിശ്രമം.
തങ്കമ്മയുടെ ഭർത്താവ് അയ്യപ്പനും ഇതേ മസ്ജിദ് ഭൂമിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.