ചാവക്കാട്: ചാവക്കാടിന്റെ ചരിത്രമുദ്രകള്‍ പേറുന്ന ചേറ്റുവ റോഡിലെ കച്ചേരിതറ കിണര്‍ ശുചീകരിച്ച് മോടി വരുത്തി ഒരിക്കല്‍ കൂടി നാടിന് സമര്‍പ്പിച്ചു. ”നമ്മള്‍ ചാവക്കാട്ടുകാര്‍” എന്ന ആഗോള കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്ന കിണറിന് പുനര്‍ജന്മം നല്‍കിയത്. കിണറിന്റെ സമര്‍പ്പണ ചടങ്ങ് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ അധ്യക്ഷനായി. റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ധീന്‍ മുഖ്യാതിഥിയായി.
ബ്രീട്ടീഷ് ഭരണകാലത്ത് നീതിന്യായകച്ചേരിയായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് അവശേഷിച്ച കിണറാണ് മനോഹരമായി പണിതീര്‍ത്ത് ജനങ്ങള്‍ക്കായി വീണ്ടും സമര്‍പ്പിച്ചത്. മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് കിണര്‍ പുനര്‍നിര്‍മിച്ചത്.
നമ്മള്‍ ചാവക്കാട്ടുകാര്‍ യു.എ.ഇ മേഖല സെക്രട്ടറി അബൂബക്കര്‍, ചാവക്കാട് മേഖല സെക്രട്ടറി അബ്ദുള്‍കലാം എന്നിവര്‍ ചേര്‍ന്ന് കിണര്‍ സമ്മര്‍പ്പണം നടത്തി. കിണറിനെ ശില്പചാരുതയോടെ വരച്ചിട്ട ശില്പിയെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. നഗരസഭ കൗണ്‍സിലര്‍ എ.എച്ച് അക്ബര്‍, രാധാക്യഷ്ണന്‍ കാക്കശ്ശേരി, ഫിറോസ് പി. തൈപറമ്പില്‍, ”നമ്മള്‍ ചാവക്കാട്ടുകാര്‍” ചാവക്കാട് ഘടകം പ്രസിഡന്റ് എം.കെ. നൗഷാദലി, ഭാരവാഹികളായ മുഹമ്മദ് അക്ബര്‍, മുബാറക് ഇമ്പാര്‍ക്, വി.സി.കെ. ഷാഹുല്‍ , വി.ടി. അബൂബക്കര്‍, സാദിഖലി ഓവുങ്ങല്‍, ഡോ.റെന്‍ഷി രന്‍ജിത്ത്, പി.വി. മധുസൂദനന്‍, നൗഷാദ് തെക്കുപ്പുറം, ആഷിഫ് എന്നിവര്‍ സംസാരിച്ചു.