ചാവക്കാട് : എസ്.ഐ.ഒ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ കീഴിൽ ചാവക്കാട് ഓവുങ്ങൽ സെന്ററിൽ വെച്ച് രോഹിത് വെമുല ഡോക്യുമെന്ററി പ്രദർശനവും ചർച്ചയും നടത്തി. ഏരിയ പ്രസിഡന്റ് മാഹിർ അസ്ഹരി അധ്യക്ഷത വഹിച്ചു. കവിയും സാമൂഹിക പ്രവര്‍ത്തകനുമായ നൗഷാദ് ബാബു ചർച്ചയ്ക്ക് നേതൃത്വം നൽകി. യാസർ തിരുവത്ര, ഹമദ് മഞ്ഞിയിൽ എന്നിവർ സംസാരിച്ചു.