ചാവക്കാട് : മണ്ണാർക്കാട് എം എസ് എഫ്  പ്രവർത്തകന്‍ സഫീറിനെ  കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌  മുസ്ലിംയൂത്ത്‌ ലീഗ്‌ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് സെന്ററിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനു റിയാസ് തെക്കൻ ചേരി, ഷെജീർ പുന്ന, ലത്തീഫ് പാലയൂർ, ഫൈസൽ കാനാമ്പുള്ളി, ഹാഷിംമാലിക് തിരുവത്ര, അനസ് ചീനിചുവടു, ആരിഫ്പാലയൂർ, ഷറഫുമണത്തല തുടങ്ങിയവർ നേതൃത്വം നൽകി.