വട്ടേക്കാട് : എസ് കെ എസ് ബി വി വട്ടേക്കാട് യൂണിറ്റ് സംഘടിപ്പിക്കുന്ന റമളാൻ പ്രഭാഷണവും അവാർഡ് ദാനവും നാളെ രാവിലെ 9 മണിക്ക് ചിറക്കെട്ടുമ്മൽ മിനി ഹാൾ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചാവക്കാട് സ്റ്റേഷൻ ഓഫീസർ സജീവ് എം കെ ഉദ്ഘാടനം നിർവഹിക്കും.
അബ്ദുള്ള സലിം വാഫി മുഖ്യപ്രഭാഷണം നടത്തും. നബീൽ വാഫി, ബിലാൽ തൊഴിയൂർ,
റബിഹ് അടി തിരുത്തി, മഹമൂദ് വട്ടേക്കാട്, ഇർഷാദ് വട്ടേക്കാട്, ഷാഫി വട്ടേക്കാട്, ജലീൽ ദാരിമി, ഫർഹാൻ വട്ടേക്കാട്, അജ്സാൽ വട്ടേക്കാട്, ഷെഫീഖ് ഫൈസി എന്നിവർ പങ്കെടുക്കും.