ചാവക്കാട്: വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ പുരോഗതി സാധ്യമാക്കുക എന്ന ലക്ഷ്യവുമായി എസ്‌ കെ എസ് എസ് എഫ്‌ ട്രെൻഡ് ജില്ലാ സമിതി പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. യൂണിറ്റ് തലങ്ങളിൽ സംഘടിപ്പിക്കുന്ന ലീപ്പ്‌ (ലേൺ ഇഫക്ടിവ് ആൻഡ് പ്രോഗ്രസീവ്) വിദ്യാഭ്യാസ ശാക്തീകരണ ക്യാംപുകളുടെ ഉൽഘാടനം തിരുവത്ര വാദിനൂർ കാമ്പസിൽ ജില്ലാ അധ്യക്ഷൻ മഹ്‌റൂഫ് വാഫി ഉൽഘാടനം ചെയ്തു. ട്രെന്റ് ജില്ലാ ചെയർമാൻ അബ്ദുൽ അഹദ് വാഫി അധ്യക്ഷനായി.
അബ്ദുറഹ്മാൻ മരുതൂർ ക്ലാസ് നയിച്ചു. ട്രെന്റ് ജില്ലാ കൺവീനർ ഷഫീഖ് റഹ്മാനി പദ്ധതി രൂപരേഖ അവതരിപ്പിച്ചു.
നാസർ ഫൈസി തിരുവത്ര, അൻസിൽ പുതിയകാവ്, ഷബീർ അകലാട്, ജംഷീദ്‌, ഹുസയിൻ അകലാട്, ജൗഹർ മുനവർ നഗർ, സലാം കുന്നത്ത് എന്നിവർ സംസാരിച്ചു. ലീപ് പരിശീലകർക്കായുള്ള ജില്ലാതല ശില്പശാല ആഗസ്റ്റ് അവസാന വാരം നടക്കും.