ചാവക്കാട് : ജുമൈറാ ബീച്ചിൽ കലാകാരന്മാരുടെ സംഘടനയായ സ്നേഹവീടിന്റെ ആറാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ ജോഫി ചൊവ്വന്നൂർ ഉദ്ഘാടനം ചെയ്തു. രാജീവ് കൊളാടി അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം പാരലൽ കോളേജ് യൂത്ത് ഫെസ്റ്റിവലിൽ കലാതിലകമായ സ്നേഹ വീടിലെ അംഗം കുമാരി നിവ്യ മനോഹരനെ ചടങ്ങിൽ അനുമോദിച്ചു. അസീസ്, സജീവ് കൈരളി, ഷിബു സി.ക്കെ, സനീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്നേഹവീട്ടിലെ കലാകാരന്മാരുടെ ഗാനമേളയും അരങ്ങേറി.  മധു വേണുഗോപാൽ, സുധി എവിഎല്‍ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.