ചാവക്കാട് : കനത്ത മഴയെതുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പുത്തന്‍കടപ്പുറം നിവാസികള്‍ക്ക് സാന്ത്വനമായി മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാലയത്തിലെ ഗൈഡ്‌സ് വിദ്യാര്‍ഥികളെത്തി. വീടുകള്‍ സന്ദര്‍ശിച്ച് കുടുംബങ്ങള്‍ക്കാവശ്യമായ അരി ഉള്‍പ്പൈടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു. തീരദേശവാസികളുടെ ദുരിതങ്ങള്‍ നേരിട്ട് മനസ്സിലാക്കി അവരെ ആശ്വസിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.
പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഫോണ്‍സി മരിയ, പിടിഎ പ്രസിഡന്റ് സി ടി ഫിലിപ്പ്, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സൈസണ്‍ മാറോക്കി, ഗൈഡ് ക്യാപ്റ്റന്‍ സിസ്റ്റര്‍ ജ്യോതിസ് എന്നിവര്‍ നേതൃത്വം നല്‍കി.