പുന്നയൂർക്കുളം: സ്കില്‍ ഗ്രൂപ്പ് അണ്ടത്തോടിന്‍റെ ആഭിമുഖ്യത്തിൽ അണ്ടത്തോട് ജി.എം.എല്‍.പി. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ക്ലബ് രക്ഷാധികാരി ഷമീര്‍ പട്ടത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സ്കൂൾ പ്രധാനധ്യാപിക ടി.എ.ഗിരിജ, പിടിഎ പ്രസിഡന്റ് നാസർ, ഫിറോസ്, അഫ്സൽ, പി.എസ്‌.അലി, അജ്മല്‍ അബു, അപ്പു, റംഷാദ്, ഷാഹിര്‍, അധ്യാപകരായ ജിനി പോള്‍, ടി.ജെ. ജൂലി, മിനി തുടങ്ങിയവർ സംബന്ധിച്ചു.