Header

പാര്‍ത്ഥസാരഥി ക്ഷേത്രം പൊതുക്ഷേത്രമായി പ്രഖ്യാപിച്ച കമ്മീഷണറുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചു

ഗുരുവായൂര്‍ : പാര്‍ത്ഥസാരഥി ക്ഷേത്രം പൊതുക്ഷേത്രമായി പ്രഖ്യാപിച്ച മലബാര്‍ ദേവസ്വം കമ്മീഷണറുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. നിലവിലെ ഭരണസമിതിക്കെതിരെ ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ അപേക്ഷയിലായിരുന്നു കമ്മീഷണര്‍ ക്ഷേത്രം പൊതുക്ഷേത്രമായി പ്രഖ്യാപിച്ചത്. ഇതിനെതിരെ ഭരണസമിയംഗങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് സായ് സഞ്ചീവനി  ട്രസ്റ്റ് ചെയര്‍മാന്‍ ഹരി അത്തിക്കല്‍, ഹിന്ദു ഐക്യവേദി നേതാവ് പ്രസാദ് കാക്കശ്ശേരി എന്നിവര്‍ ഹൈക്കോടതില്‍നിന്നും സ്റ്റേ വാങ്ങിയിരുന്നു. ഈ സ്റ്റേ പിന്‍വലിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അനു ശ്രീരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച്  കേസ്സില്‍ തീര്‍പ്പുകല്‍പിച്ചിരിക്കുന്നത്. ക്ഷേത്ര ഭരണത്തിന് ആവശ്യമായ പദ്ധതി തയ്യാറാക്കാന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷ്ണറോട് നിര്‍ദേശിച്ചു. അതുവരെ നിലവിലെ ഭരണസമിതി തുടരണമെന്നും വിധിയിലുണ്ട്. ഗുരുവായൂര്‍ സ്വദേശികളായ ഉണ്ണി വാറനാട്ട്, പി ശ്രീകുമാര്‍, സി എല്‍ സുമേഷ്, ടി എസ് അജിത്കുമാര്‍ എന്നിവര്‍ അഡ്വ.കെ മോഹനകണ്ണന്‍ മുഖേന നല്‍കിയ ഹരജിലിലാണ് വിധി.

thahani steels

Comments are closed.