ചാവക്കാട് : കടയുടെ പൂട്ട് ഇളക്കി മാറ്റി മോഷണം. മണത്തല നാഗയക്ഷി ക്ഷേത്രത്തിന് സമീപത്തെ സോപാനം പൂജാ സ്റ്റോഴ്‌സിലാണ് മോഷണം നടന്നത്. കടയുടമ രാധാകൃഷ്ണൻ രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് കടയുടെ പൂട്ടില്ലാത്തത് ശ്രദ്ധയിൽ പെട്ടത്. തലേദിവസം രാത്രി താഴിടാൻ മറന്നതാകുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ കട തുറന്നുനോക്കിയപ്പോൾ പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും ഫോൺ റീച്ചാർജ് ചെയ്യാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും കാണാനില്ലായിരുന്നു. കടയിലെ മറ്റു സാധനങ്ങൾക്കൊന്നും ഇളക്കം തട്ടിയിട്ടില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ചാവക്കാട് പോലിസില്‍ പരാതി നല്‍കി.