ചാവക്കാട് :  വന്നേരി കൊരച്ചനാട്ട് ഭഗവതിക്ഷേത്രത്തിലെ ഉത്സവവരവിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുപ്പത് പേർക്കെതിരെ കേസ്. ഡിവൈഎഫ്ഐ- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം വടക്കേക്കാട് പോലീസ് കേസ് എടുത്തിട്ടുള്ളത്. പുന്നൂക്കാവുള്ള യൂത്ത് കോണ്‍ഗ്രസ് ക്ലബ്ബിന് സമീപത്ത് വ്യാഴാഴ്ച വൈകീട്ടാണ് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കൊടക്കാട്ടില്‍ ആഷിഫ് (26), പുന്നയൂര്‍ക്കുളം ആന്തുപറമ്പില്‍ സുഹാസ് (22), മുടവത്തേല്‍ ജാബിര്‍ (25), അറക്കല്‍ സഹല്‍ (18) എന്നിവരില്‍ ആഷിഫിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു, ഡി.വൈ.എഫ്.ഐ. മേഖലാ വൈസ് പ്രസിഡന്റ് മാവിന്‍ചുവട് കുണ്ടംപാരി അബുതാഹിര്‍ (34), മുഹമ്മദ് സിനാന്‍ (20), ആത്രപ്പുള്ളി ഷഫീര്‍ (23), ഷഫീഖ് (19), ചെരപ്പറമ്പില്‍ ഹബീബ് (17), കാക്കൂട്ട് പറമ്പില്‍ അഷ്‌കര്‍ (20) എന്നിവര്‍ ചാവക്കാട് താലൂക്ക് ആശുപത്രി, മുതുവട്ടൂര്‍ രാജ ആശുപത്രികളിലും ചികിത്സ തേടിയിരുന്നു.

ഫോട്ടോ: പുന്നയൂർക്കുളത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കോണ്ഗ്രസ് പ്രവര്‍ത്തകര്‍