ചാവക്കാട്: തിരുവത്ര കുമാര്‍ എ.യു.പി.സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ കെ.പ്രധാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച ഉച്ചക്ക് 2.30-ന് നടക്കുന്ന കെ.കെ.കേശവന്‍ മെമ്മോറിയല്‍ അനുസ്മരണവും കിഡസ് ഫെസ്റ്റും നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.സി.ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന വാര്‍ഷികാഘോഷം കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനാവും. നടന്‍ വി.കെ.ശ്രീരാമന്‍ മുഖ്യാതിഥിയാവും. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകന്‍ എം.പി.മുഹമ്മദ് ഇഖ്ബാല്‍, പ്യൂണ്‍ സി.ജി.രജനി എന്നിവര്‍ക്ക് പരിപാടിയില്‍ യാത്രയയപ്പ് നല്‍കും. സംവിധായകന്‍ കെ.ആര്‍.മോഹനന്‍ സ്മാരക അവാര്‍ഡ് നല്‍കി ഇംഗ്ലീഷ് കവിയും അധ്യാപകനുമായ എം.വി.ഫേബിയാസിനെ ചടങ്ങില്‍ ആദരിക്കും. എം.എസ്.ശ്രീവത്സന്‍, കെ.എച്ച്.ഷാഹുല്‍ ഹമീദ്, സി.എ.ജംഷീര്‍ അലി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

muhammad Iqbql, C Rajani