ചാവക്കാട്: തെക്കന്‍പാലയൂരില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ലോറി കാനയിലേക്ക് മറിഞ്ഞ സംഭവത്തില്‍ ലോറിയുടെ ഉടമയെയും ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റു ചെയ്തു. ലോറിയുടെ ഉടമ ഒരുമനയൂര്‍ അമ്പലത്ത് വീട്ടില്‍ ഡാലിം(36), ലോറിയിലെ ജീവനക്കാരായ തമിഴ്‌നാട് നെയ്‌വേലി സ്വദേശി രാമചന്ദ്രന്‍(27), തമിഴ്‌നാട് വീഴ്പ്പുറം സ്വദേശി കുപ്പുസ്വാമി(37) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെ അങ്ങാടിത്താഴം തഖ് വ മസ്ജിദിന് സമീപമാണ് ചക്കംകണ്ടം കായലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കാനെത്തിയ ലോറി മറിഞ്ഞത്. നാട്ടുകാരെ കണ്ടതോടെ രക്ഷപ്പെടാന്‍ ലോറി പിന്നോട്ടെടുക്കുന്നതിനിടെയാണ് തൂണില്‍ ഇടിക്കുകയും കാനയിലേക്ക് ലോറി