ചാവക്കാട്  : ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നാളെ (വ്യാഴം) യു.ഡി.എഫ് ഹര്‍ത്താല്‍. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇന്ന് ചാവക്കാട് നടന്ന കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെയും ഗുരുവായൂര്‍ ക്ഷേത്രപരിസരവും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് ചെയർമാൻ ആർ.വി അബ്ദു റഹീം, കൺവീനർ കെ നവാസ് എന്നിവർ അറിയിച്ചു.