ചാവക്കാട് : സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും കൃത്യനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന മന്ത്രി  എം എം മണിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ  നേതൃത്വത്തിൽ  ചാവക്കാട് ടൗണിൽ പ്രകടനം നടത്തി. പ്രകടനത്തിന് നേതാക്കളായ വി കെ മുഹമ്മദ്, എ.എം അലാവുദ്ദീൻ, കെ.ഡി.വീരമണി, ആർ.രവികുമാർ, വി കെ ഫസലുൽ അലി, കെ.വി അബ്ദുൾ ഖാദർ, വി.എം മനാഫ്, ഷാനവാസ് തിരുവത്ര, കെ മണികണ്ഠൻ, കെ.എം അബ്ദുൾ ജബ്ബാർ, ലോറൻസ് പൂക്കോട്, കരിം പുന്നയൂർ, ആർ എ അബൂബക്കർ, പി എം മുജീബ്, ലത്തീഫ് പാലയൂർ എന്നിവർ നേതൃത്വം നൽകി