ചാവക്കാട് : ലക്ഷങ്ങൾ വിലവരുന്ന പത്തു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ ചാവക്കാട് പോലീസ് പിടികൂടി. ഒഡീഷ ചെല്ലകട സ്വദേശി നാൽപ്പത്തിയാറു വയസ്സുള്ള മഹീന്ദ്ര ചിഞ്ചാനിയെയാണ് ചാവക്കാട് ബസ്സ് സ്റ്റാന്റിൽ നിന്നും സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. രണ്ട് കിലോ തൂക്കമുള്ള അഞ്ച് പായ്ക്കറ്റുകൾ വലിയ ബാഗിലാക്കിയാണ് കൊണ്ടുവന്നിരുന്നത്. ഒഡീഷയിൽ നിന്നും ട്രെയിനിൽ കുറ്റിപ്പുറത്തു വന്ന് ബസ്സ് മാർഗമാണ് ചവക്കാട് എത്തിയത്. തീരമേഖലകളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പോലിസ് പറഞ്ഞു.