എടക്കഴിയൂര്‍ : നാലാംകല്ലില്‍ കാര്‍ സൈക്കിളില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. വിദ്യാര്‍ഥിയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. അകലാട് എം.ഐ.സി. പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന ഹസ്സന്‍ പുരയ്ക്കല്‍ അബ്ദുള്ള മകൻ നിസ്സാമുദ്ദീനാണ് (13) മരിച്ചത്.
നിസാം എടക്കഴിയൂരിലുള്ള മാതൃഗഹത്തിൽ നിന്ന് സൈക്കിളിൽ രാവിലെ മദ്രസയിലേക്ക് പോകും വഴി നാലാം കല്ല് തന്‍വീറുല്‍ ഇസ്ലാം മദ്രസയ്ക്കു സമീപമായിരുന്നു അപകടം. പൊന്നാനി ഭാഗത്ത് നിന്നും വന്ന വൈറ്റ് സാന്‍ട്രോ കാറാണ് ഇടിച്ച ശേഷം നിര്‍ത്താതെ പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
രാവിലെ നടക്കാനിറങ്ങിയ യുവാക്കൾ നിസാമുദ്ധീനെ മുതുവട്ടൂർ രാജാ ഹോസ്പിറ്റലിൽ എത്തിച്ചു. പിന്നീട് തൃശൂർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെയാണ് മരിച്ചത്. എടക്കഴിയൂർ അൽഅമീൻ സ്കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം മുളങ്കുന്നത്ത് കാവ് ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം വ്യാഴാഴ്ച്ച പോസ്റ്റ് മോർട്ടത്തിനു ശേഷം അകലാട് കാട്ടിലെ പള്ളി ഖബർ സ്ഥാനിൽ. മാതാവ്: റഹ് മത്ത്, സഹോദരൻ: നിസാർ.