Header

എല്‍.ഡി.എഫിന് ജനങ്ങളെക്കാള്‍ പ്രതിബദ്ധത ബാര്‍ മുതലാളിമാരോട് – സി.എച്ച് റഷീദ്

ഗുരുവായൂര്‍: എല്‍.ഡി.എഫിന് ജനങ്ങളെക്കാള്‍ പ്രതിബദ്ധത ബാര്‍ മുതലാളിമാരോടായതിനാലാണ് ബാര്‍ വിഷയത്തില്‍ എല്‍.ഡിഎഫ് ജനപക്ഷത്തു നില്‍ക്കാത്തതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എച്ച് റഷീദ് പറഞ്ഞു. യു.ഡി.എഫ് ഗുരുവായൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ചെലവുകള്‍ വഹിക്കുന്നത് ബാര്‍ മുതലാളിമാരാണ്. എല്‍.ഡി.എഫിനെ ഭരണത്തിലേറ്റിയാല്‍ ബാര്‍ തുറക്കാമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ബാര്‍ മുതലാളിമാര്‍ക്ക് ഉറപ്പു കൊടുത്തിട്ടുണ്ട്. ഗുരുവായൂര്‍ എം.എല്‍.എ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ പോയത് ചാവക്കാട്ടെ ഒരു ബാര്‍ മുതലാളിക്കൊപ്പമാണ് എന്നത് ഇതിന് വ്യക്തമായ തെളിവാണെന്നും സി.എച്ച് റഷീദ് പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്ക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി അഡ്വ.പി.എം സാദിഖലി, ആര്‍. രവികുമാര്‍, ആര്‍.വി അബ്ദുള്‍റഹീം, കെ.എ ഹാറൂണ്‍റഷീദ്, സുരേഷ് ചങ്കത്ത്, പി എ ഷാഹുല്‍ഹമീദ്, അസ്ഗര്‍അലി തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. നേരത്തെ ബൂത്ത് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ പൊതുയോഗസ്ഥലത്തേക്ക്  റാലിയും ഉണ്ടായിരുന്നു.

thahani steels

Comments are closed.