ഗുരുവായൂര്‍ : ദേവസ്വം യു.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മോഷണം. സ്‌കൂളിനകത്ത് സൂക്ഷിച്ചിരുന്ന ഡി.വി.ഡി പ്ലയറും അധ്യാപിക മറന്നുവെച്ച കുടയും മോഷണം പോയി. വെള്ളിയാഴ്ച്ച  സ്‌കൂള്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുകളിലേയും താഴെയും നിലകളിലെ ക്ലാസ് മുറികളടക്കം ഏഴ് മുറികളുടെ പൂട്ടുകള്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുണ്ട്. സ്റ്റാഫ് മുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ടെമ്പിള്‍ പോലീസും വിരലടയാളം വിദഗ്ദ്ധരും എത്തി പിരിശോധന നടത്തി. സ്‌കൂളിന്റെ നാല് ഭാഗത്തും ഇരുമ്പ് സുരക്ഷ വേലിയോടുകൂടിയുള്ള മതിലുണ്ട്. ഔട്ടര്‍ റിംഗ് റോഡിനോട് ചേര്‍ന്ന് മതില്‍ തകര്‍ന്ന ഭാഗത്തുകൂടെയാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചതെന്ന് കരുതുന്നു.