ചാവക്കാട് : അജ്ഞാതര്‍ തെരുവില്‍ ഉപേക്ഷിച്ചുപോയ വയോധികന് ജീവകാരുണ്യപ്രവര്‍ത്തകര്‍ തുണയായി. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ഏകദേശം 80 വയസിലധികം പ്രായം തോനിക്കുന്നയാളെയാണ് ചിലര്‍ കഴിഞ്ഞ ദിവസം തെരുവില്‍ ഉപേക്ഷിച്ച് പോയത്. അവശ നിലയില്‍ വയോധികന്‍ തെരുവില്‍ അലയുന്നതുകണ്ട് നാട്ടുകാര്‍ ജീവകാരുണ്യപ്രവര്‍ത്തകരെ അറിയിച്ചു. പാലയൂര്‍ ഇമ്മാനുവേല്‍ ജീവകാരുണ്യ പ്രവര്‍ത്തന സമിതി ഡയറക്ടര്‍ സി എല്‍ ജേക്കബിന്റെ നേതൃത്വത്തില്‍ വയോധികനെ ഏറ്റെടുത്ത് കുളിപ്പിച്ച് പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് പോലീസിന്റെ സാക്ഷ്യപത്രത്തോടെ വയോധികരെ പുനരധിവസിപ്പിച്ച് പരിപാലിക്കുന്ന എളവള്ളിയിലെ ബെസൈയ്ദ ആശ്രമത്തില്‍ കൊണ്ടുചെന്നാക്കി. നാടെവിടെയെന്നും പേരെന്തെന്നും പറയാന്‍ വയോധികനായില്ല. ബാംഗ്ലൂരിലായിരുന്നെന്നും  മാസങ്ങളായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ അലയുകയായിരുന്നു ഇദ്ദേഹം എന്ന് മനസ്സിലാക്കനായതായി ജേക്കബ് പറഞ്ഞു . ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണം.