ചാവക്കാട്: ശിവരാത്രി ഉത്സവം സമാധാനപരമായി നടത്താന്‍ നേതൃത്വം നല്‍കിയ ചാവക്കാട് എസ് ഐ  എം കെ രമേഷിനെ മണത്തല നാഗയക്ഷിക്ഷേത്ര സമിതി അനുമോദിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യന്‍, റൂറല്‍ എസ്.പി. എന്‍. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നു ഉപഹാരം സമര്‍പ്പിച്ചു. ചാവക്കാട് സി.ഐ. കെ.ജി.സുരേഷ്, ക്ഷേത്രഭരണസമിതി ട്രഷറര്‍ വെള്ളക്കുലവന്‍ ശങ്കരനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.