പുന്നയൂര്‍ക്കുളം: പരൂര്‍ പടവില്‍ ബണ്ട് പൊട്ടിയ കോള്‍മേഖല വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശിച്ചു. എഴുനൂറോളം ഏക്കര്‍ കൃഷി വെള്ളത്തില്‍ മുങ്ങി ഒരുകോടിയോളം രൂപയാണ് കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചിട്ടുള്ളത്. ദുരന്തത്തിനു ഇരയായ കര്‍ഷകരില്‍ ബഹു ഭൂരിപക്ഷവും പാവപ്പെട്ടവരാണ്. ആധാരം, സ്വര്‍ണ്ണം തുടങ്ങിയവ പണയം വെച്ചും നിലം പാട്ടത്തിനെടുത്തുമാണ് ഇവര്‍ കൃഷിചെയ്യുന്നത്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ ബണ്ട് പുനര്‍ നിര്‍മിക്കുവാനും വെള്ളം വറ്റിച്ച് കൃഷി ഇറക്കുവാനുമുള്ള സാഹചര്യം ഒരുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി മണ്ഡലം പ്രസിഡണ്ട് ഷണ്മുഖന്‍ വൈദ്യരുടെ നേതൃത്വത്തില്‍ ‍മണ്ഡലം കമ്മിറ്റി ഭാരവാഹികളായ എം കെ അസ്‌ലം, റഖീബ് തറയില്‍, കെ വി ശിഹാബ്, സി ആര്‍ ഹനീഫ, ഇബ്രാഹിം കുട്ടി, ജലാല്‍ പുന്നയൂര്‍ക്കുളം എന്നിവരാണ് പരൂര്‍ പടവ് ഉപ്പുങ്ങല്‍ ബണ്ട് പൊട്ടി വെള്ളത്തില്‍ മുങ്ങിയ കൃഷിമേഖല സന്ദര്‍ശിച്ചത്.സന്ദര്‍ശിച്ചത്.