തിരുവത്ര : വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങളെ പിച്ചി ചീന്തിയവന്മാർക്ക് ഒത്താശ ചെയ്യുന്ന പൊലീസിന്റെയും സർക്കാരിന്റെയും ക്രൂരതക്കെതിരെ ക്രെസന്റ് ചീനിച്ചുവട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
വാർഡ് കൗൺസിലർ ടി.എ ഹാരിസ് ഉദ്ഘാടനം ചെയ്തു.
വാളയാറിലെ അനുജത്തിമാർക്കു വേണ്ടി,
പെണ്ണായത് കൊണ്ട്,
അരക്ഷിതമായിപ്പോവുന്ന ഓരോ ആത്മാവുകൾക്കും വേണ്ടി,
പ്രസിഡന്റ് സഈദ് അധ്യക്ഷത വഹിച്ചു
സെക്രട്ടറി സീജാഹ്, ട്രഷറർ ഹസീബ്, ഷഫീർ, സവാദ്, അനസ് തിരുവത്ര, ജി സി സി മെമ്പർമാരായ മിദ്ലാജ്, മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.