ചാവക്കാട് : വാളയാർ വിഷയത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല തീർത്തു. പോലീസിനെ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാവാത്ത വിധം നിഷ്ക്രിയമാക്കിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ്‌ എം കെ അസ്‌ലം ആവശ്യപ്പെട്ടു. പ്രതികളെ രക്ഷപ്പെടുവാൻ അനുവദിച്ച കേരള പോലീസിൽ നിന്ന് ഇനിയും നീതി പ്രതീക്ഷിക്കുന്നില്ലെന്നും കേസ് മറ്റു ഉന്നത ഏജൻസിക്ക് വിടണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു.
മണ്ഡലം പ്രസിഡന്റ്‌ സി ആർ ഹനീഫ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ ഉസ്മാൻ, ട്രഷറർ കെ വി ശിഹാബ്, പി കെ അക്ബർ, സൈഫുദ്ധീൻ, മുഹമ്മദ്‌ തറയിൽ, ഖാലിദ് കടവിൽ, സലിം റാസ്‌, ആർ എച്ച് ഷറഫാത്, ഒ കെ റഹിം, ഉമർ കോയ എന്നിവർ നേതൃത്വം നൽകി