ചാവക്കാട്: ചെന്നൈ തീരത്ത് വര്‍ദ കൊടുങ്കാറ്റിനെ തുടര്‍ന്ന് ചാവക്കാട് തീരത്ത് ഉണ്ടായ അപ്രതീക്ഷിത  വേലിയേറ്റത്തില്‍ നാശനഷ്ടം നേരിട്ട മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായ വേലിയേറ്റത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായതായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഡി. വീരമണി, ജില്ലാ ജനറല്‍ സെക്രട്ടറി സി. മുസ്താഖലി എന്നിവര്‍ പറഞ്ഞു.