Header

വെളിയങ്കോട് ജി.എഫ്.എൽ.പി. സ്കൂളിലെ  ‘നീർമാതളം’ ഉദ്യാനം മാതൃകയാവുന്നു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

എരമംഗലം: മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരിയുടെ സ്മരണ നിറഞ്ഞ നീർമാതളത്തണലിൽ ഇനിമുതൽ വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെ വിദ്യാർഥികൾ പഠിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ സ്കൂളിൻറെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങൾക്ക് മാതൃകയായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൻറെ സഹകരണത്തിൽ വെളിയങ്കോട് ഫിഷറീസ് എൽ.പി. സ്കൂളിൽ പരിസ്ഥിതിയോട് ഇണങ്ങിയുള്ള ‘നീർമാതളം’ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയത്. വൈവിധ്യങ്ങളായ ഔഷധച്ചെടികളും പൂച്ചെടികളും നട്ടുവളർത്തിയ ഉദ്യാനത്തിൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനായി ശിശുസൗഹൃദമായ ഓപ്പൺ ക്ലാസ് മുറിയും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചെടികളും ഉദ്യാനത്തിൽ നിറഞ്ഞിട്ടുണ്ട്. നൂറിൽ താഴെ വിദ്യാർഥികളുമായി അടച്ചുപൂട്ടൽ ഭീതിയിലായിരുന്നു തീരദേശ മേഖലയിലെ ഈ വിദ്യാലയം. 2018 ഫെബ്രുവരി മുതൽ നടത്തിയ കൂട്ടായപ്രവർത്തനത്തിൻറെ ഭാഗമായി 176 വിദ്യാർഥികളിലെത്തിയ ഈ സർക്കാർ വിദ്യാലയം ജില്ലയിലെ മാതൃകാ വിദ്യാലയമായി മാറുന്നതിനുള്ള കർമ്മ പദ്ധതികൾ നടപ്പാക്കിവരികയാണ്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൻറെ 2018 -19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവിൽ ‘നീർമാതളം’ ജൈവവൈവിധ്യ ഉദ്യാനത്തിന് പുറമെ സ്കൂൾ പ്രവേശന കവാടം, സ്കൂൾ മുറ്റത്തിൻറെ സൗന്ദര്യ വത്കരണം എന്നിവയും ഇതിനോടകം പൂർത്തിയാക്കി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഗവ. ഫിഷറീസ് സ്കൂളിൽ നടപ്പാക്കിയ പദ്ധതികൾ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ആറ്റുണ്ണി തങ്ങൾ ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻറ് സുഹറ കടയിൽ അധ്യക്ഷയായി. പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിജ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി എ.പി. ഉഷാദേവി, വാർഡംഗം റഹ്‌മത്ത്, ബ്ലോക്ക് പഞ്ചായത്തംഗം കൈപ്പട പുഷ്പ, സ്കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി, വികസന സമിതി ചെയർമാൻ ഫാറൂഖ് വെളിയങ്കോട്, പി.ടി.എ. പ്രസിഡൻറ് എം.എസ്. മുസ്തഫ, എം.പി. അബ്ദുല്ലഹാജി, ടി.എ. മജീദ്, കെ. ഹസ്സൻകോയ എന്നിവർ പ്രസംഗിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിന് സ്കൂളിൻറെ സ്നേഹോപഹാരം പ്രഥമാധ്യാപിക കൈമാറി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.