തിരുവത്ര : തിരുവത്ര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കകയും ചെയതു. വിജയഭേരി 2019 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സാഹിത്യകാരൻ കാക്കശേരി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ടി.സി ഹംസ ഹാജി അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ പി എസ് ലതിക, അഡ്വ. കെ.ബി ഹരിദാസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
ജനറൽ സെക്രട്ടറി മനയത്ത് യൂസഫ് ഹാജി, കൗൺസിലർ മാരായ പി.എം.നാസർ, സീനത്ത് കോയ, ഭാരവാഹികളായ എ.ഫാറൂഖ് ഹാജി, ടി.എം.എ സലാം, കെ.അബ്ദു റഹിമാൻ, ടി.എച്ച് അബുബക്കർ, ടി. വി. കമറുദീൻ, കെ.കെ.സഫർ ഖാൻ, ടി എ മുസ്തഫ, നിയാസ് അഹമ്മദ്, കെ.ഹംസ കുട്ടി, പി കെ സെയ്താലി കുട്ടി, ടി എം അബ്ദുറഹിമാൻ, എം.എം.മെയ്തുണ്ണി, ടി എ കോയ, മുജീ ബുദീൻ സെയ്ഫുള്ള, സി കെ മുഹസിൻ എന്നിവർ പ്രസംഗിച്ചു.