ചാവക്കാട് : കോവിഡ് കാലത്തെ ലോക്ക്ഡൗൺ കുത്തിരിപ്പിലും ചാവക്കാട് നഗരസഭാ മൂന്നാം വാർഡിൽ വിഷു പൊളിക്കും.
മൂന്നാം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ പച്ചക്കറിക്കിറ്റുകൾ തയ്യാറാക്കുന്ന തിരക്കിലാണ് വാർഡ് കൗൺസിലർ സലാം കെ ഹസ്സനും യുവാക്കളും. വാർഡിലെ മുഴുവൻ വീടുകളിലും ഇന്നും നാളെയുമായി പച്ചക്കറി കിറ്റ് എത്തുമെന്ന് സലാം പറഞ്ഞു.
കുമ്പളം, വെള്ളരി, മത്തൻ, വെണ്ട, തക്കാളി, സവോള, തുടങ്ങി പതിനേഴോളം പച്ചക്കറികളടങ്ങിയ 350 കിറ്റുകളാണ് തയ്യാറാക്കികൊണ്ടിരിക്കുന്നത്.
ഗുരുവായൂർ എംഎൽഎ കെവി അബ്ദുൽഖാദർ കിറ്റ് വിതരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.