പുന്നയൂർ: യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് രൂപീകരിച്ചു. എടക്കഴിയൂർ സി എച് സൗദത്തിൽ നടന്ന ചടങ്ങില്‍ അംഗങ്ങൾക്കുള്ള  യൂണിഫോം വിതരണം അബുദാബി കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് കെ.കെ ഹംസക്കുട്ടി  ഉദ്ഘാടനം ചെയ്തു. വൈറ്റ് ഗാർഡ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കുന്നമ്പത്ത് ഫൈസൽ, കൺവീനർ നിസാർ മുത്തേടത്ത് എന്നിവർ ഏറ്റുവാങ്ങി. ഗ്ലോബൽ കെ.എം.സി.സി പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയാണ് യൂണിഫോം നല്‍കിയത്. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സുലൈമു വലിയകത്ത് അധ്യക്ഷത വഹിച്ചു.
എം കുഞ്ഞിമുഹമ്മദ്, സി പി റഷീദ് എന്നിവർ മുഖ്യ അതിഥികളായിരുന്നു. അക്ക്ബർ അലി, സി.മുഹമ്മദാലി, കെ.കെ ജലീൽ, കെ ഷാഹുൽ ഹമീദ്, എ.വി അലി, എൻ.കെ കുഞ്ഞിമുഹമ്മദ്, കെ.കെ ഷംസുദ്ധീൻ, ടി കെ ഷാഫി, പണ്ടാരി മുഹമ്മദാലി, വി.എം റഹീം, ടി.കെ അമീർ, പി ഷാഹിദ്
എന്നിവർ സംസാരിച്ചു.
അസീസ് മന്നലാംകുന്ന് സ്വാഗതവും സി.എസ് സുൽഫിക്കർ നന്ദിയും പറഞ്ഞു.
ഓഖി ദുരന്തത്തിന്റെ പശ്ചാതലത്തിലാണ് സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി ദുരന്ത നിവാരണ സേനയായ വൈറ്റ് ഗാർഡിന്റെ പ്രഖ്യാപനം നടത്തിയത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രളയത്തിലകപ്പെട്ട വീടുകൾ വാസയോഗ്യമാക്കുന്നതിനായി ശുചീകരണ പ്രവത്തനങ്ങളില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ സജീവമായിരുന്നു.