ചാവക്കാട്:  കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ലോകപ്രമേഹ ദിനത്തിന്റെ ഭാഗമായി  പ്രമേഹരോഗ ബോധവല്‍ക്കരണത്തിനായി  പ്രചരണ റാലി നടത്തി. ചാവക്കാട് എസ്.ഐ. കെ.ജി ജയപ്രദീപ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രമേഹ രോഗത്തിനെതിരെയുള്ള ബോധവത്ക്കരണ ശബ്ദ സന്ദേശവും ലഘുലേഖ വിതരണവും നടന്നു. ചാവക്കാട് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.എ. മഹേന്ദ്രന്‍ ലഘുലേഖ സന്ദേശം വിതരണോദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എം.കെ നൗഷാദ് അലി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജമാല്‍ താമരത്ത്, പി.വി.അബ്ദു,ഹക്കീം ഇമ്പാറക്, കെ. ഷംസുദ്ധീന്‍, പി.പി. അബ്ദുസലാം, വി.എം.സുകുമാരന്‍, പി.എം. അബ്ദുല്‍ ഹബീബ്, സി.എം. ജനീഷ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.