തിരുവത്ര : കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാവിന് മർദ്ദനമേറ്റു. തിരുവത്ര പുതിയറ പാണ്ടികശാല പറമ്പിൽ നൗഫലി (38) നാണ് മർദ്ദനമേറ്റത്.
തിരുവത്ര പുതിയറയിൽ വെച്ചാണ് സംഭവം. കഞ്ചാവ് വിൽപ്പനയെ എതിർത്തതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് മേഖലയിലെ ഒരു സംഘവുമായി വാക്കുതർക്കം നടന്നിരുന്നതായി നൗഫൽ പറഞ്ഞു. ഈ സംഘമാണ് ഇന്ന് രാവിലെ ഇരുമ്പ് പൈപ്പ് തുടങ്ങിയ ആയുധങ്ങളുമായെത്തി വളഞ്ഞിട്ട് ആക്രമിച്ചതെന്ന് നൗഫൽ പറഞ്ഞു. സംഘത്തിൽ 12 ഓളം പേർ ഉണ്ടായിരുന്നതായും ചാവക്കാട് പോലീസിൽ പരാതി നൽകിയതായും നൗഫൽ പറഞ്ഞു. മർദ്ദനത്തിൽ കാലിന് പരിക്കേറ്റ നൗഫലിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.