മന്ദലാംകുന്ന് : മന്ദലാംകുന്ന് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാത്ത എം.എൽ.എയുടെ നീതി നിഷേധത്തിനെതിരെ യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി മന്ദലാംകുന്ന് സെന്ററിൽ റോഡ് ഉപരോധിച്ചു. കോടികൾ നഷ്ടപ്പെടുത്തിയ എം.എൽ.എ പ്രഖ്യാപനവുമായി നടക്കുകയാണെന്ന് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആർ.പി. ബഷീർ ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു.
എം.വി. ഷെക്കീർ, ടി.കെ. ഉസ്മാൻ, എം.പി. അഷ്കർ, എ.വി. അലി, കെ. നൗഫൽ, സി.എസ്. സുൽഫിക്കർ എന്നിവർ സംസാരിച്ചു. റിയാസ്, ഫാസിൽ ആലത്തയിൽ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ വി.എം. റഹീം, എ.എം. നൗഷാദ്, ടി.കെ. അമീർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.