ചാവക്കാട് : നെഹ്‌റു യുവകേന്ദ്രയുടെയും സിഗാഡ് ഗൈഡൻസ് സെൻററിൻറേയും നേതൃത്വത്തിൽ നെയ്‌ബർ ഹുഡ് യുത്ത് പാർലമെൻറ് – വേനൽ കളരി 2018 സംഘടിപ്പിച്ചു.

സംസ്ഥാന ന്യൂന പക്ഷ കമീഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. ടി.എസ്.നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. പരീക്ഷകാലത്ത്‌ കുട്ടികളിൽ ആത്മവിശ്വസം വർധിപ്പിക്കുന്നതിനായി ‘എൻജോയ് യുവർ എക്സാംസ്’ എന്ന വിഷയത്തിൽ പരിശീലന ക്ലാസും നടത്തി. വ്യത്യസ്ഥ മേഖലകകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ പുരസ്കാരം നൽകി ആദരിച്ചു. ഗിന്നസ് റെക്കോർഡ് ജേതാവ് സത്താർ ആദൂർ മുഖ്യാതിഥിയായി.
നെഹ്‌റു യുവകേന്ദ്ര കോർഡിനേറ്റർ എം. ആർ.നവീൻ, സർ സയ്യിദ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. സലിൽ ഹസൻ, ട്രെയിനർ ജാബിർ സിദ്ധീഖ്, ജെബിൻ, ആര്യ അശോകൻ എന്നിവർ സംസാരിച്ചു.