mehandi new

ഗുരുവായൂരില്‍ വിവാഹ തിരക്ക്

fairy tale

ഗുരുവായൂര്‍ : വൈശാഖത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ വിവാഹ തിരക്കിനാല്‍ വീര്‍പ്പുമുട്ടി.  കഴിഞ്ഞ ദിവസം വൈശാഖ പുണ്യമാസാചരണത്തിന് തുടക്കമായതോടെ ക്ഷേത്രത്തില്‍ തിരക്കേറിയതിന് പിന്നാലെ വിവാഹ തിരക്കുകൂടിയായപ്പോള്‍ ഗുരുപവനപുരി അക്ഷരാര്‍ത്ഥത്തില്‍ ജനനിബിഡമാവുകയായിരുന്നു. 203 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയില്‍ നടന്നത്. രാവിലെ 9നും 11നും ഇടയിലായിരുന്നു കൂടുതല്‍ വിവാഹങ്ങളും നടന്നത്. മൂന്ന് മണ്ഡപങ്ങളിലും ഒരേ സമയം വിവാഹങ്ങള്‍ നടന്നുവെങ്കിലും തിരക്ക് നിയന്ത്രിക്കാനായില്ല. ദര്‍ശനത്തിനും വന്‍ തിരക്കാണനുഭവപ്പെട്ടത്. പുലര്‍ച്ചെ നിര്‍മാല്യദര്‍ശനത്തിന് നട തുറന്നതു മുതലേ തിരക്കായിരുന്നു. രാവിലെ എട്ടാകുമ്പോഴേക്കും നഗരം ഗതാഗത കുരുക്കിലമര്‍ന്നു. പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് വാഹനങ്ങള്‍ റോഡരികില്‍ നിറുത്തിയിടേണ്ടി വന്നതാണ് ഗതാഗത കുരുക്ക് രൂക്ഷമാകാനിടയാക്കിയത്. ആയിരത്തോളം കുരുന്നുകള്‍ക്ക് ചോറൂണും നല്‍കി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.