mehandi banner desktop
Chavakkad online

നാളെ കർക്കടക വാവുബലി – എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് തർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

Ft

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി വാ കടപ്പുറത്ത് നടക്കുന്ന കർക്കടക വാവുബലി തർപ്പണത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി പഞ്ചവടി ശങ്കരനാരായണ ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്ക് ആരംഭിക്കുന്ന ബലിതർപ്പണ ചടങ്ങുകൾ രാവിലെ ഒമ്പത് മണി വരെ നീണ്ടുനിൽക്കും.

Jan oushadi

​പതിനായിരത്തോളം ഭക്തജനങ്ങളെ പ്രതീക്ഷിക്കുന്ന ചടങ്ങുകൾക്കായി കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയിൽ ഒരേ സമയം ആയിരം പേർക്ക് വരെ ബലിയിടാനുള്ള സൗകര്യമുണ്ടാകും. തിലഹവനം, പിതൃസായൂജ്യപൂജ എന്നിവയ്ക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബലിതർപ്പണം കഴിഞ്ഞെത്തുന്നവർക്ക് ക്ഷേത്രം ഹാളിൽ പ്രഭാതഭക്ഷണവും വസ്ത്രങ്ങളും സാധനങ്ങളും സൂക്ഷിക്കാൻ സൗജന്യ ക്ലോക്ക് റൂം സൗകര്യവും നൽകും.

​തീരദേശ പോലീസ്, ലോക്കൽ പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് സർവീസ് എന്നിവയുടെ സേവനവും പ്രത്യേക വാഹന പാർക്കിംഗ് സൗകര്യവും പ്രദേശത്ത് ഉറപ്പാക്കിയിട്ടുണ്ട്.

ക്ഷേത്ര പ്രസിഡന്റ് വാക്കയിൽ വിശ്വനാഥൻ, സെക്രട്ടറി വിക്രമൻ താമരശ്ശേരി, ഭാരവാഹികളായ ബാലൻ കൊഴപ്പാട്ട്, ഷനിൽകുമാർ ചന്തിരുത്തിയിൽ, വിനയദാസ് താമരശ്ശേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ജൂലൈ 17-ന് ആരംഭിച്ച രാമായണമാസ ആചരണം ഓഗസ്റ്റ് 16-ന് സമാപിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

Comments are closed.