mehandi new

പീസ് റേഡിയോ ജില്ലാ സൈനപ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: വിസ്ഡം ഇസ്ലാമിക് മിഷന്‍ ആരംഭിക്കുന്ന പീസ് റേഡിയോ തൃശ്ശൂര്‍ ജില്ലാ സൈനപ് കോണ്‍ഫറന്‍സ് ചാവക്കാട് വസന്തം കോര്‍ണറില്‍ ഐ എസ്എം സംസ്ഥാന പ്രസിഡന്‍്റ് ഹംസ മദീനി ഉദ്ഘാടനം ചെയ്തു. റാഫി ചേമ്പ്ര , ശരീഫ് കാര എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. അഷ്റഫ് സുല്ലമി, നിസാര്‍ അബു, ഇര്‍ഫാന്‍, ഷംസുദ്ദീന്‍ പരീത്, മുസ്ളിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എം സാദിഖലി, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാ കൃഷണന്‍, പി. എ മാധവന്‍ എം എല്‍ എ, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ എന്നിവര്‍ സംസാരിച്ചു.
മക്ക ഇമാം ഡോ: ശൈഖ് മുഹമ്മദ് ബിന്‍ ഇബ്രാഹീം ആലുത്വാലിബ് ലോഞ്ച് ചെയ്ത റേഡിയോ വ്യത്യസ്ത ങ്ങളായ 52 പരിപാടികളുമായി 24 മണിക്കൂറും പ്രക്ഷേപണം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വ്യക്തി, കുടുംബം, സാമൂഹീകം, നിയമം, ധാര്‍മ്മീക സദാചാര വിഷങ്ങളാണ് റേഡിയോ പ്രക്ഷേപണം ചെയ്യുന്നത്.
ബാംഗലൂര്‍, ചെന്നൈ, സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും സൈന്‍ അപ്പ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിട്ടുണ്ട്.

planet fashion
പീസ് റേ ഡിയോ തൃശൂര്‍ ജില്ലാ സൈനപ് കോണ്‍ഫറന്‍സ് ചാവക്കാട്   ഐ എസ് എം സംസ്ഥാന പ്രസിഡന്‍്റ്  ഹംസ മദീനി ഉദ്ഘാടനം ചെയ്യുന്നു
പീസ് റേ ഡിയോ തൃശൂര്‍ ജില്ലാ സൈനപ് കോണ്‍ഫറന്‍സ് ചാവക്കാട് ഐ എസ് എം സംസ്ഥാന പ്രസിഡന്‍്റ് ഹംസ മദീനി ഉദ്ഘാടനം ചെയ്യുന്നു

Comments are closed.