യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ നശിപ്പിച്ചതായി പരാതി
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
![ചാവക്കാട് തെക്കഞ്ചേരിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ച നിലയില്‍](https://chavakkadonline.com/wp/wp-content/uploads/2016/04/06-04-16-udf-poster-168x300.jpg)
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
ചാവക്കാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം. സാദിഖലിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. ടൌണിലെ തെക്കഞ്ചേരി മേഖലയിലാണ് കൂടുതലായി നശിപ്പിക്കപ്പെട്ടിട്ടുള്ളത്. കെട്ടിടങ്ങളുടെ ചുമരുകള്‍, സ്വകാര്യവ്യക്തിയുടെ മതിലുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ പതിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് യു.ഡി.എഫ്.പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. പോസ്റ്റര്‍ നശിപ്പിച്ച സംഭവത്തില്‍ അടിയന്തിര നടപടി വേണമെന്ന് യു.ഡി.എഫ്.നേതാക്കളായ ആര്‍.കെ.നൗഷാദ്, എ.പി.റിയാസ്, ഷെഹീര്‍ കെ.സി., നിഷാദ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments are closed.