Header

വേനല്‍ തുമ്പികള്‍ 2016 ഇന്ന് തുടക്കം

ചാവക്കാട് : പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ഫൊറോന പള്ളിയില്‍ ആരംഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പഠന വിനോദ ശിബിരം (വേനല്‍ തുമ്പികള്‍ 2016 ) ഉദ്ഘാടനം ഇന്ന് ( തിങ്കള്‍ ) രാവിലെ ഒന്‍പതിന് തൃശൂര്‍ അതിരൂപത കോര്‍പറേറ്റ് ഏജന്‍സി മാനേജര്‍ ഫാ ആന്റണി ചെമ്പകശേരി നിര്‍വഹിക്കുമെന്ന് വികാരി ഫാ ജോസ് പുന്നോലിപറമ്പില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പഠനം എങ്ങനെ രസകരമാക്കിമാറ്റാനുള്ള പരിശിലനവും പഠനവുമായി ബന്ധപ്പെട്ട വിനോദപരിപാടികളുമാണ് ഒന്നരമാസം നീണ്ടുനില്‍ക്കുന്ന ശിബിരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നു മുതല്‍ പത്താം ക്‌ളാസ് വരെയുള്ള കുട്ടികളെ മൂന്നു വിഭാഗമായി തിരിച്ചാണ് പരിശീലനം നല്‍കുന്നത്. ശനി , ഞായര്‍ ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പരിപാടികള്‍

Comments are closed.