mehandi new

അസഹിഷ്ണുതക്കെതിരെ അണിചേരുക : സി അബ്ദുല്‍ ഹമീദ്

fairy tale

ചാവക്കാട്: രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായ ഫാഷിസത്തെ ചെറുത്തു തോല്‍പിക്കാന്‍ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അഭിപ്രായപ്പെട്ടു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തൃശൂര്‍ ജില്ലാ കമ്മിറ്റി ചാവക്കാട്ട് സംഘടിപ്പിച്ച ദ്വിദിന പഠന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുത കേരളത്തിലും നടപ്പിലാക്കാനുള്ള ബിജെപിയുടെ തീവ്രയത്‌നം പരാജയപ്പെടുത്തണമെന്നും നിസാര അഭിപ്രായ വ്യത്യസങ്ങളില്‍ കുടുങ്ങി കിടക്കാതെ യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും അദ്ദേഹം കുട്ടി ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി പി  റഫീഖ്, പി കെ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

planet fashion
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തൃശൂര്‍ ജില്ലാ കമ്മിറ്റി ചാവക്കാട്ട് സംഘടിപ്പിച്ച ദ്വിദിന പഠന ക്യാംപ് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്  ഉദ്ഘാടനം ചെയ്യുന്നു
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തൃശൂര്‍ ജില്ലാ കമ്മിറ്റി ചാവക്കാട്ട് സംഘടിപ്പിച്ച ദ്വിദിന പഠന ക്യാംപ് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു
Macare health second

Comments are closed.