കമലാ സുരയ്യ അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടി (കമലാ സുറയ്യ) യുടെ ചരമവാർഷിക ദിനത്തിൽ പുന്നയൂർക്കുളത്ത് വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളത്തെ കമലാ സുറയ്യ സാംസ്കാരിക സമുച്ചയത്തിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ. കെ. അക്ബർ എം.എൽ.എ നിർവ്വഹിച്ചു. മാധവിക്കുട്ടിയുടെ സാഹിത്യ സംഭാവനകളെയും അവരുടെ എഴുത്തിലെ വിപ്ലവാത്മകമായ നിലപാടുകളെയും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ഹസ്സൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ സംസാരിച്ചു.പുന്നയൂർക്കുളം സാഹിത്യ സമിതി പ്രസിഡന്റ് ഉമ്മർ അറക്കൽ, നാലപ്പാടൻ സ്മാരക സമിതി ട്രഷററും പ്രശസ്ത അമേരിക്കൻ എഴുത്തുകാരനുമായ അബ്ദുൾ പുന്നയൂർക്കുളം, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഡി. ധനീപ്, ജാസ്മിൻ, അസ്‌ക്കർ അറക്കൽ, എ. കെ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. കേരള സാഹിത്യ അക്കാദമി പ്രതിനിധി സുനിൽ സ്വാഗതവും, കെ. ബി. സുകുമാരൻ നന്ദിയും രേഖപ്പെടുത്തി.


Comments are closed.