mehandi banner desktop

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്‌സയിലിരുന്ന യുവാവ് മരിച്ചു

fairy tale

തളിക്കുളം: ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇടശ്ശേരി പുന്നച്ചോട് സ്വദേശി പരേതനായ രായംമരക്കാർ വീട്ടിൽ അബ്ദുൽ റഹിമാന്റെ (ഹീറോ) മകൻ സഫീൽ (30) ആണ് മരിച്ചത്.

planet fashion

​ഏതാനും ദിവസങ്ങൾക്ക് മുൻപ് വാടാനപ്പള്ളി-തളിക്കുളം ദേശീയപാത 66-ൽ രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്. റോഡരികിൽ കൂട്ടിയിട്ടിരുന്ന മൺതിട്ടയിൽ സഫീൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

​തളിക്കുളം പത്താംകല്ലിൽ പ്രവർത്തിക്കുന്ന ‘ജനസേവനം’ കേന്ദ്രത്തിന്റെ ഉടമയാണ് മരണപ്പെട്ട സഫീൽ.

Comments are closed.