ചാവക്കാട് സൂപ്പർമാർക്കറ്റിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട്: ഏനാമാവ് റോഡിലെ എം കെ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു.

ചാവക്കാട് ബസ്സ്റ്റാന്റ് – സഹകരണ റോഡിൽ താമസിക്കുന്ന പരേതനായ (നാരങ്ങ) മൊയ്‌ദുണ്ണി മകൻ പണിക്കവീട്ടിൽ മുസ്തഫ (48) ആണ് മരിച്ചത്.
തിരുവത്ര ലാസിയോ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Comments are closed.