mehandi new

ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

fairy tale

ചാവക്കാട് : ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന്  മന്ത്രി ഡോ. ആർ ബിന്ദു. കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ  കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് പുറമേ വിവിധ പ്രവാസി സംഘടനകളും മറ്റും  വാഗ്ദാനം ചെയ്ത സഹായങ്ങളും ലഭ്യമാക്കാൻ വേണ്ട എല്ലാ പിന്തുണയും നല്‍കും.  ബിനോയുടെ മകന് ജോലി ലഭ്യമാക്കാൻ വേണ്ട ഇടപെടലുകൾ നടത്തും. പ്രത്യേക കൗൺസിൽ വിളിച്ചുചേർത്തു കൊണ്ട് ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭ്യമാക്കാൻ വേണ്ട നടപടികള്‍ ചാവക്കാട് ന​ഗരസഭ കൈക്കൊള്ളുമെന്നും- മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ബിനോയ് തോമസിന്റെ വസതിയിലെത്തിയ മന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ച് അരമണിക്കൂറോളം ചിലവഴിച്ചാണ്  മടങ്ങിയത്.

Ma care dec ad

Comments are closed.