mehandi new

മത്സ്യത്തൊഴിലാളികളെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

fairy tale

ചാവക്കാട്: മത്സ്യെതൊഴിലാളികളെ ആക്രമിച്ച കേസിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.എടക്കഴിയൂര്‍ ഓസാര് വീട്ടില്‍ ഷെമീറി(24)നെയാണ് ചാവക്കാട്
എസ്.ഐ. എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചക്ക് പഞ്ചവടി ബീച്ചില്‍ സി.പി.എം. പ്രവര്‍ത്തകരും
മത്സ്യതൊഴിലാളികളുമായ പഞ്ചവടി താനപറമ്പില്‍ അലി, തൈപറമ്പില്‍ ഹംസു എന്നിവരെ ആക്രമിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുന്‍ വൈരാഗ്യമാണ്
അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

Macare 25 mar

Comments are closed.