mehandi banner desktop
Chavakkad online

കൺസോൾ ഡയാലിസിസ് സൌജന്യ കൂപ്പണ്‍ വിതരണം

Ft

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ ഡയാലിസിസ് സൌജന്യ കൂപ്പണ്‍ വിതരണം ചെയ്തു. നിർദ്ധനരായ വൃക്കരോഗികൾക്ക് നൽകി വരുന്ന കൂപ്പൺ വിതരണം ഏപ്രിൽ 3 നു ട്രസ്റ്റ്‌ ഓഫീസ്സിൽ വെച്ച് നടന്ന ചടങ്ങിലാണ് വിതരണം ചെയ്തത്. കൂടാതെ രോഗികൾക്ക് വേണ്ടി ഡായലൈസറുകളും പെരിറ്റൊനിയൽ ഡായലൈസർ കിറ്റുകളും നൽകി .
ഇതോടൊപ്പം ചേർന്ന രോഗികളുടെയും ബന്ധുക്കളുടെയും സമാശ്വാസ സംഗമത്തിൽ ട്രസ്റ്റ്‌ പ്രസിഡന്റ്‌ പി വി അബ്ദു മാഷ്‌ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി കെ ഹക്കിം ഇംബാർക് സ്വാഗതം പറഞ്ഞു. മറ്റു ഭാരവാഹികളായ കെ ശംസുദ്ധീൻ, എം കെ നൗഷാദ് അലി, സി എം ജനിഷ്, എ പി ഹാഷിംകുട്ടി, പി .എം അബ്ദുൽ ഹബീബ്, എ എ
അബ്ദുൽ ലത്തീഫ്, വി എ അബ്ദുൽകാദർ, പി കാസിം എന്നിവർ പ്രസംഗിച്ചു.

Jan oushadi

Comments are closed.