ലൈസന്‍സ്ഡ് വയര്‍മെന്‍സ് അസ്സോസിയേഷന്‍ ജില്ല കണ്‍വന്‍ഷന്‍




ചാവക്കാട്: ഓള്‍ കേരള ലൈസന്‍സ്ഡ് വയര്‍മെന്‍സ് അസ്സോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ നടന്നു.ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുള്‍ഗഫൂര്‍ അധ്യക്ഷനായി.എ.സി.രവി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഒ.സി.ചന്ദ്രന്‍ പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി മേച്ചേരി ജോസ് റിപ്പോര്‍ട്ടും വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു. സെബിന്‍ ജോയ്, ടി.എ.സത്യശീലന്‍, സി.കൃഷ്ണദാസ്, എസ്.പി.അബ്ദുറഹീം, രഘുനാഥന്‍, രമ്യാരാമു, കെ.വി.സിറാജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി പി.കെ.അബ്ദുള്‍ഗഫൂര്‍(പ്രസിഡന്റ്), മേച്ചേരി ജോസ്(സെക്രട്ടറി), ഒ.സി.ചന്ദ്രന്‍(വൈസ് പ്രസിഡന്റ്)എന്നിവരേയും മറ്റ് ഭാരവാഹികളായി വിജയന്‍, രമേഷ്(ജോ.സെക്രട്ടറിമാര്‍), എ.എം.ജോണി(ട്രഷറര്‍) എന്നിവരേയും തിരഞ്ഞെടുത്തു.

Comments are closed.