mehandi banner desktop
Chavakkad online

ആത്മീയ ചൈതന്യമായി സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും

Ft

ചാവക്കാട്: അങ്ങാടിത്താഴം എസ് ടി എസ് കമ്മിറ്റിയും മഹല്ല് കമ്മിറ്റിയും സംയുക്തമായി മാസന്തോറും നടത്തി വരാറുള്ള സ്വലാത്തിന്റെ ഇരുപത്തിയാറാമത് വാർഷികം സംഘടിപ്പിച്ചു. മൂന്ന് ദിവസം മതപ്രഭാഷണംവും തുടർന്ന് ദുആ സമ്മേളനവും നടന്നു. ആദ്യ ദിവസം മുജ്തബാ ഫൈസിയും, രണ്ടാം ദിവസം ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും, മൂന്നാം ദിവസം വല്ലപ്പുഴ സലാഹുദ്ധീൻ ഫൈസിയും മത പ്രഭാഷണം നടത്തി. മൂന്നാം ദിവസം മത പ്രഭാഷണത്തിന് ശേഷം നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത ദുആ സമ്മേളനവും നടന്നു. ദുആ സമ്മേളനത്തിന് മഹല്ല് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കാളിയത്ത് അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി ദുആ സമ്മേളനം ഉൽഘാടനം ചെയ്തു. മഹല്ല് ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു ആമുഖം പ്രഭാഷണം നടത്തി. ദുആ മജ്ലിസിന് സയ്യിദ് ഷിഹാബുദീൻ അൽ ബുഖാരി കടലുണ്ടി തങ്ങൾ നേതൃത്വം നൽകി. വിവിധ മഹല്ലിലെ പണ്ഡിതന്മാന്മാരും, ഉസ്താദ് മാരും മജ്ലിസിൽ പങ്കെടുത്തു. എസ് ടി എസ് ചെയർമാൻ അനീഷ്‌ പാലയൂർ സ്വാഗതവും നൗഷാദ് നെടുംപറമ്പിൽ നന്ദിയും പറഞ്ഞു. നാലാം ദിവസം ഞായറാഴ്ച നടന്ന ഭക്ഷണ വിതരണം മഹല്ല് ഖത്തീബ് ഹാജി കെ ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു.

Jan oushadi

Comments are closed.